രണ്ട് മിനുറ്റ് ഗൂഗിൾ മീറ്റിലൂടെ 200 ജീവനക്കാരെ പിരിച്ചുവിട്ട് യുഎസ് ടെക് സ്ഥാപനം

ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായുള്ള പ്രോപ്-ടെക് സ്റ്റാർട്ടപ്പ് ഫ്രണ്ട്ഡെസ്ക് ഈ വർഷത്തെ വലിയ തോതിലുള്ള പിരിച്ചുവിടൽ ആരംഭിച്ചു. ചൊവ്വാഴ്ച രണ്ട് മിനിറ്റ് ഗൂഗിൾ മീറ്റ് വഴി കമ്പനി 200 പേരെ പുറത്താക്കിയതായി റിപ്പോർട്ട്.

പിരിച്ചുവിട്ടവരിൽ മുഴുവൻ സമയ ജീവനക്കാരും, പാർട്ട് ടൈം ജീവനക്കാരും കരാർ ജീവനക്കാരും ഉണ്ട്. രണ്ട് മിനിറ്റ് ഗൂഗിൾ മീറ്റിലൂടെയാണ് ജോലിയിൽ തുടരേണ്ടതില്ലെന്ന കാര്യം കമ്പനി അറിയിച്ചത്.

ഫ്രണ്ട്‌ഡെസ്ക് സിഇഒ ജെസ്സി ഡിപിന്റോ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് ജീവനക്കാരെ അറിയിച്ചു. പാപ്പരത്വ ബദലായ സ്റ്റേറ്റ് റിസീവർഷിപ്പിനായി ഫയൽ ചെയ്യാനുള്ള കമ്പനിയുടെ ഉദ്ദേശ്യവും വെളിപ്പെടുത്തി.

ജെറ്റ്ബ്ലൂ വെഞ്ചേഴ്‌സ്, വെരിറ്റാസ് ഇൻവെസ്റ്റ്‌മെന്റ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് ഏകദേശം 26 മില്യൺ ഡോളർ സമാഹരിച്ചിട്ടും, സമ്പൂർണ്ണ ബിൽഡിംഗ് മാനേജ്‌മെന്റിലേക്കുള്ള മാറ്റത്തെക്കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പ് വെല്ലുവിളികൾ നേരിട്ടു.

അധിക മൂലധനം സ്വരൂപീക്കാന്‍ കഴിയാതെ വന്നതോടെയാണ് ഫ്രണ്ട്‌ഡെസ്‌ക് തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്ന് ജീവനക്കാര്‍ പറഞ്ഞു. മാര്‍ക്കറ്റ് വാടക നിരക്കില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്കെടുത്ത് വിപണിയില്‍ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്ന രീതിയാണ് ഫ്രണ്ട്‌ഡെസ്‌ക് പിന്തുടര്‍ന്ന് പോന്നിരുന്നത്. മൂലധന ചെലവുകള്‍ വര്‍ധിക്കുകയും വാടക നിരക്ക് ഉയരുകയും ചെയ്തതോടെ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനിയ്ക്ക് കഴിയാതെയായി.

2017-ൽ സ്ഥാപിതമായ കമ്പനിയാണ് ഫ്രണ്ട്‌ഡെസ്ക്. അന്നുമുതല്‍ യുഎസില്‍ ആയിരത്തോളം ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളാണ് ബിസിനസിന്റെ ഭാഗമായി കമ്പനിയ്ക്ക് ലഭിച്ചത്. നിക്ഷേപകരില്‍ നിന്ന് ഏകദേശം 26 മില്യണ്‍ ഡോളര്‍ സമാഹരിക്കാനും കമ്പനിയ്ക്ക് ആയി.

അതേസമയം ഇതാദ്യമായല്ല യുഎസില്‍ കമ്പനികള്‍ ഒറ്റത്തവണയായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. 2022ല്‍ ഒരു ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനി ഒരു വീഡിയോ കോളിലൂടെ 800 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.  അവര്‍ക്ക് പകരം കുറഞ്ഞവേതനത്തിന് കുറച്ച് ജോലിക്കാരെ നിയമിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide