ബെംഗളൂരു: വിവാഹമോചനത്തിനായി മൂന്നു കോടിരൂപ ആവശ്യപ്പെട്ട് ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍.
അതുല്‍ സുഭാഷ് എന്ന 34കാരനാണ് കഴിഞ്ഞദിവസം ഭാര്യയുടെ മാനസിന പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആത്മഹത്യ ചെയ്തത്. അതുലിന്റെ ഭാര്യ നികിത, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരന്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. നികിതയുടെ അമ്മാവന്‍ സുശീലും കേസില്‍ പ്രതിയാണ്.
ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നീണ്ട ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഭാര്യവീട്ടുകാരുടെ പീഡനങ്ങള്‍ വിവരിച്ച് മരിക്കുന്നതിനു മുന്‍പ് 80 മിനിട്ട് വിഡിയോയും അതുല്‍ പുറത്തുവിട്ടിരുന്നു. നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡ് ഇയാളുടെ മുറിയില്‍നിന്നു കണ്ടെത്തി.