പെൺസുഹൃത്തിന് മെസേജ്, പിന്നാലെ മരണം, തിരുവനന്തപുരത്ത് ഐടി ജീവനക്കാരനെ ​ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിൽ ഐടി ജീവനക്കാരനെഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാൻ നിഖില്‍ ആന്റണി (30)യെയാണ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് ഇയാൾ. പെണ്‍സുഹൃത്തിന് ഫോണിൽ സന്ദേശമയച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നി​ഗമനം. പെണ്‍സുഹൃത്താണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Techie found dead in Hotel room after texting girl friend

More Stories from this section

family-dental
witywide