ഹൈദരാബാദ്: പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ അല്ലു തെലുങ്ക് സൂപ്പര്‍ താരം അല്ലുഅല്ലു അര്‍ജുനെതിരെ തെലങ്കാന പൊലീസ്. റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടന്‍ അല്ലു അര്‍ജുന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദമാണ് തെളിവു സഹിതം തെലങ്കാന പൊലീസ് പൊളിച്ചത്.
അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടന്‍ ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികരണം അനുകൂലം അല്ലാത്തതിനാല്‍ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂര്‍ത്തിയാകും വരെ തിയേറ്ററില്‍ തുടരുമെന്നായിരുന്നു അല്ലു നല്‍കി മറുപടിയെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് എസിപി ഡിസിപിയെ ബാല്‍കണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
അതേസമയം, നടനെതിരെ വലിയ രീതിയില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഇന്നലെ അല്ലു അര്‍ജുന്റെ വസതിയ്ക്ക് നേരെ ആക്രമണമുണ്ടായി. ഹൈദരാബാദിലെ താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു കൂട്ടം ആളുകള്‍ വീടിന് നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ വീട്ടിലേക്ക് കടന്നുകയറി ആക്രമണം അഴിച്ചുവിട്ട എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.