തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മൂന്ന് ജില്ലകള്‍ക്കാണ് ഇന്ന് പ്രത്യേക ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളാണ് ഉയര്‍ന്ന താപനിലയിലൂടെ കടന്നുപോകുന്നത്.
ഈ മൂന്നു ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്.
പകല്‍ 11 മണി മുതല്‍ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ 11-03 വരെയുള്ള സമയത്ത് ജോലി നിര്‍ത്തിവയ്ക്കുകയോ ജാഗ്രത പാലിക്കുകയോ ചെയ്യണം.