കണക്റ്റിക്കട്ട്: വെര്‍മോണ്ടിലെത്തി ദയാവധം സ്വീകരിച്ച് ലിന്‍ഡ ബ്ലൂസ്റ്റീന്‍. കണക്ടിക്കട്ടിലെ ബ്രിഡ്ജ്പര്‍ട്ട് സ്വദേശിനിയായ ലിന്‍ഡ് ആഗ്രഹിച്ച് നിയമസഹായം തേടിയിരുന്നു. ഭേദമാകാത്ത രോഗങ്ങളുള്ളവരില്‍ അതിദാരുണാവസ്ഥയില്‍ മരണം ആഗ്രഹിക്കുന്നവര്‍ക്ക് ദയാവധം നല്‍കുന്ന വെര്‍മോണ്ടിലെ നിയമം മറ്റൊരു സ്‌റ്റേറ്റിലെ ഒരാള്‍ക്ക് ഇതാദ്യമായാണ് ലഭിക്കുന്നത്.
ലിന്‍ഡ ആഗ്രഹിച്ചതു പോലെ സമാധാനപരമായ അന്ത്യം എന്ന് ലിന്‍ഡ് ബ്ലൂസ്റ്റീന്റെ ഭര്‍ത്താവ് പ്രതികരിച്ചു. ഇനിയും ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ എന്നതില്‍ എനിക്ക് സന്തോഷമുണ്ട് എന്നാണ് ലിന്‍ഡ അവസാനമായി പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. അണ്ഡാശയ ക്യാന്‍സറും ഫാലോപ്യന്‍ ട്യൂബ് ക്യാന്‍സറും പിടിപെട്ടിട്ടുള്ള ലിന്‍ഡ രോഗത്തിന്റെ പീഡകളാല്‍ അവശയായിരുന്നു.
വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ തന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ലിന്‍ഡ ബ്ലൂസ്റ്റീന്‍ ദയാവധം അനുവദിക്കുന്ന വെര്‍മോണ്ടിന്റെ നിയമം വെര്‍മോണ്ടിനു പുറത്തുള്ള തനിക്കു കൂടി അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് 2022ല്‍ ഹര്‍ജി നല്‍കിയിരുന്നു. വെര്‍മോണ്ട് ഗവര്‍ണര്‍ ഈ ആഴ്ച ഒപ്പിട്ട പുതിയ നിയമം ദയാവധവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതാണ്. ഇതേത്തുടര്‍ന്നാണ് ലിന്‍ഡ് വെര്‍മോണ്ടിലെത്തി മരണം സ്വീകരിച്ചത്.
Terminally ill Connecticut woman ends her life in Vermont