പാകിസ്ഥാനില്‍ പോലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം; 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരിക്ക്

ഇശ്ലാമാബാദ്: പാകിസ്ഥാനിലെ ദേര ഇസ്മായില്‍ ഖാനിലുള്ള ചോദ്വാന്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി നടന്ന ഭീകരാക്രമണത്തില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

‘പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ വെടിയുതിര്‍ത്ത് പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പിന്നീട് കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കെട്ടിടത്തില്‍ പ്രവേശിച്ച ശേഷം ഇവര്‍ ഹാന്‍ഡ് ഗ്രനേഡുകള്‍ പ്രയോഗിച്ചു, ഇതാണ് ആക്രമണത്തിന്റെ ഭീകരതവര്‍ദ്ധിപ്പിച്ചത്.

പോലീസ് സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഫെബ്രുവരി എട്ടിന് രാജ്യം ദേശീയ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പാണ് ആക്രമണം നടന്നിരിക്കുന്നത്.

ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിലും ബലൂചിസ്ഥാനിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരാക്രമണ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

ഭീകരാക്രമണങ്ങളുടെ വര്‍ദ്ധനവ്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യത ഉയര്‍ത്തിയിരുന്നു. അതേസമയം, പാകിസ്ഥാന്‍ സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും സഹായത്തോടെ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

More Stories from this section

family-dental
witywide