‘പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ കുറഞ്ഞു’; കണക്ക് നിരത്തി കേന്ദ്രം

ന്യൂഡൽഹി: 2019ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഭീകരവാദ പ്രവർത്തനങ്ങളിൽ 70 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്റ്റാൻഡിങ് കൗണ്‍സിലിന് മുന്നിലാണ് കേന്ദ്രസർക്കാർ ഇക്കാര്യംവ്യക്തമാക്കിയത്. കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് പാർലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വിവരങ്ങള്‍ നൽകിയത്.

2019ലാണ് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആർട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. തുടർന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റി. 2019-ല്‍ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴിത് 14-ല്‍ താഴെയായി കുറയ്ക്കാൻ സാധിച്ചുവെന്നും കേന്ദ്രം പറയുന്നു.

സാധാരണക്കാരെ ലക്ഷ്യമിട്ട് 73 ആക്രമണങ്ങളാണ് 2019-ല്‍ സംസ്ഥാനത്ത് ഉണ്ടായത്. ഇപ്പോഴിത് 10-ല്‍ താഴെയായി കുറഞ്ഞു. 286 കേസുകളാണ് 2019-ല്‍ ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 2024 നവംബർ വരെയുള്ള കണക്കുകള്‍ പ്രകാരം അത് 40 എണ്ണം മാത്രമാണ്. 2019-ല്‍ 96 ആക്രമണങ്ങളാണ് സുരക്ഷാ സേനയ്ക്കെതിരെ മാത്രം ഉണ്ടായത്.

2020-ല്‍ ഇത് 111 കേസുകളായി ഉയർന്നു. എന്നാല്‍ പിന്നീട് സുരക്ഷാസേനയ്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഗണ്യമായി കുറയുന്ന കാഴ്ചയാണ് ഉണ്ടായത്. 2019-ല്‍ ആകെ 149 ഭീകരവാദികളായാണ് സുരക്ഷാസേന വെടിവെച്ച്‌ കൊന്നത്. 2024 ആയപ്പോഴേക്കും അത് 44 ആയി കുറഞ്ഞു. ജമ്മുകശ്മീരിലെ ഭീകരവാദപ്രവർത്തനങ്ങള്‍ക്ക് പുറമെ രാജ്യത്തെ നക്സല്‍ ആക്രമണങ്ങളും കുത്തനെ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

Terrorist activities reduced in Kashmir after article 370 scrap

More Stories from this section

family-dental
witywide