ജമ്മുകശ്മീരിൽ തീർഥാടകരുടെ ബസിന് നേരെ ഭീകരരുടെ വെടിവെപ്പ്, 10 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണം. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്. സ്ഥലത്ത് സുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

Terrorist attack against pilgrims bus, 10 killed

More Stories from this section

family-dental
witywide