ന്യൂഡല്‍ഹി: 2014 മുതല്‍ ഇന്ത്യയുടെ വിദേശനയത്തില്‍ മാറ്റമുണ്ടായെന്നും ഭീകരതയെ നേരിടുന്ന രീതിയിലാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് ബന്ധം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന്, അയല്‍രാജ്യമായ പാകിസ്ഥാന്‍ ആണെന്നും അദ്ദേഹം മറുപടി പറഞ്ഞു.
അയല്‍പക്കത്താണെന്നും അതിന് ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. 1947 ല്‍ പാകിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ച സംഭവം ഊന്നിപ്പറഞ്ഞ അദ്ദേഹം ഒരു കാരണവശാലും തീവ്രവാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
രാജ്യത്തിന്റെ വിദേശനയത്തിലെ തുടര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എന്റെ ഉത്തരം അതെ എന്നാണ്. 50 ശതമാനം തുടര്‍ച്ചയുണ്ട്, 50 ശതമാനം മാറ്റമുണ്ട്. ആ ഒരു മാറ്റം തീവ്രവാദത്തെക്കുറിച്ചാണ്’ എന്ന് ജയശങ്കര്‍ പറഞ്ഞു. ‘മുംബൈ ആക്രമണത്തിന് ശേഷം, നമ്മള്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ പാകിസ്ഥാനെ ആക്രമിക്കാതിരിക്കുന്നതിലും കൂടുതല്‍ ചിലവ് പാകിസ്ഥാനെ ആക്രമിക്കുന്നതാണെന്നാണ് അന്ന് കരുതിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദികള്‍ ഒരു നിയമവും അനുസരിച്ചല്ല നീങ്ങുന്നില്ലെന്നും, അതിനാല്‍ തീവ്രവാദികള്‍ക്കുള്ള മറുപടിക്ക് നിയമങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.