
കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു. മുസാഖേൽ ജില്ലയിലാണ് അക്രമമുണ്ടായത്. ബസുകളിൽ നിന്ന് ഇറക്കി അതിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് അക്രമികൾ യാത്രക്കാരെ തോക്കിനിരയാക്കിയത്. ഭീകരവാദി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അയൂബ് ഖോസോ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തെക്കൻ പഞ്ചാബിൽ നിന്നുള്ളവരാണ്. ചിലർ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ളവരാണ്. വംശീയ വിദ്വേഷമാണ് കൊലക്കു പിന്നിലെന്ന് സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ ഹൈവേയിൽ 12ഓളം വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Terrorists killed bus passengers in Pakistan