ടെക്സാസിൽ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിക്കാൻ ശ്രമിച്ച കൗമാരക്കാരെ വെടിവെച്ച് യുവാവ്, മൂന്ന് പേർക്ക് വെടിയേറ്റു

ടെക്സാസ്: തന്നെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിക്കാൻ ശ്രമിച്ച കൗമാരക്കാർക്കെതിരെ വെടിയുതിർത്ത് യുവാവ്. ടെക്സാസിലാണ് വ്യാഴാഴ്ച സംഭവമുണ്ടായത്. 12 നും 14 നും ഇടയിൽ പ്രായമുള്ള മൂന്ന് കൗമാരക്കാർക്ക് വെടിയേറ്റതായി റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെ കൗമാരക്കാരനും മുതിർന്ന ഒരാളും കസ്റ്റഡിയിലായതായി ഷെരീഫ് എഡ് ഗോൺസാലസ് റിപ്പോർട്ട് ചെയ്തു.
വെടിവെപ്പിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കൗമാരക്കാരെ പരിക്കേറ്റ നിലയിൽ കണ്ടെത്തി.

പരിക്കേറ്റ മൂന്ന് കൗമാരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് നിരവധി തോക്കുകൾ കണ്ടെടുത്തു. കണ്ടെത്തിയ ആയുധങ്ങളിൽ ഏതെങ്കിലും വ്യാജ തോക്കുകളാണോ യഥാർത്ഥ തോക്കുകളാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. വെടിവെച്ച ആളെയും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Texas man shoots teenagers while the trying to robbed him

More Stories from this section

family-dental
witywide