ഡാലസ്∙ മൂന്ന് പള്ളികളുടെ പേരിലുള്ള വസ്തു അനധികൃതമായി കൈവശപ്പെടുത്തിയ ഡാലസ് പാസ്റ്റർക്ക് 35 വർഷം തടവ് ശിക്ഷ. ലാൻകാസ്റ്ററിലെ ഫസ്റ്റ് ക്രിസ്ത്യൻ ചർച്ച്, ഡാലസിലെ കാനഡ ഡ്രൈവ് ചർച്ച്, ഡാലസിലെ നിനവേ എന്നിവയുടെ സ്വത്തുക്കൾ അനധികൃതമായി കൈക്കലാക്കിയതിന് ശേഷം 56 വയസ്സുകാരനായ വിറ്റ്നി ഫോസ്റ്ററാനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. 800,000 ഡോളറിലധികം വില വരുന്ന സ്വത്ത് ഇയാൾ തട്ടിച്ചതായി ജൂറി കണ്ടെത്തിയതായി ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു.
ആരാധനാലയമില്ലാത്ത ഒരു ചെറിയ സഭയെ നയിച്ചിരുന്ന പ്രതി വ്യാജ രേഖകൾ സമർപ്പിച്ചാണ് സ്വത്ത് തട്ടിയെടുത്തത്. പള്ളികളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.