ടെക്സാസ്: കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന വിചിത്ര നിർദേശവുമായി യുഎസിലെ സ്കൂൾ. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് നിർദേശം. എൽ പാസോ ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ഭാഗമായ ചാൾസ് മിഡിൽ സ്കൂളിലാണ് കറുത്ത വസ്ത്രങ്ങൾ നിരോധിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്ന് ചാൾസ് മിഡിൽ സ്കൂൾ പ്രിൻസിപ്പൽ നിക്ക് ഡിസാൻ്റിസ് പറഞ്ഞു. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് നിർദേശം. സന്തോഷവും ആരോഗ്യവുമുള്ള കുട്ടികളേക്കാൽ, വിഷാദികളായ, മാനസികാരോഗ്യക്കുറവുള്ള, അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിൻസിപ്പൽ കറുപ്പിനെ വിശേഷിപ്പിച്ചത്.
എന്നാൽ, ഈ തീരുമാനം വലിയ വിമർശനത്തിന് വഴിവെച്ചു, മാനസികാരോഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മിൽ എന്താണ് ബന്ധമെന്നായിരുന്നു മിക്കവരും ചോദിച്ചത്. വിമർശനം കടുത്തതോടെ, ഇതൊരു തീരുമാനമല്ല, ഒരു നിർദ്ദേശം മുന്നോട്ട് വച്ചു എന്ന് മാത്രമേയുള്ളൂവെന്ന് സ്കൂൾ അറിയിച്ചു.
texas school ban black dress for students