പൊതു നിരത്തിൽ തുറന്ന കാറിൽ സിംഹ സവാരി; പട്ടായയിൽ 2 പേർക്കെതിരെ കേസ്

തായ്ലൻഡിലെ പട്ടായയിലെ തിരക്കേറിയ ഒരു തെരുവിലൂടെ തുറന്ന കാറിൽ സഫാരി നടത്തുന്ന ഒരു സിംഹ കുട്ടിയുടെ വിഡിയോ വൈറലായിരുന്നു. ഒരു വെള്ള ഓപൺ ടോപ് ബെൻ്റ്ലി കാറിൽ സുഖമായി ഇരുന്ന് കാഴ്ച കൾ കാണുകയായിരുന്നു ആശാൻ. കാട്ടിലെ രാജാവാണ് എന്ന തോന്നലുപോലും ഏഴയലത്തില്ല,ആട്ടിൻകുട്ടിയെ പോലെ ശാന്തൻ.

സംഭവം പക്ഷേ പുലിവാലായി. സിംഹത്തിന്റെ ഉടമയായ യുവതിക്കെതിരെ തായ് സർക്കാർ കേസ് എടുത്തു. സിംഹത്തെ വച്ച് കാറോടിച്ച് പോയ ശ്രീലങ്കക്കാരൻ സീൻ ഡാർക് ആകും മുമ്പ് രാജ്യം തന്നെ വിട്ടു.

തായ് ലൻഡിൽ വന്യ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് നിയമവിരുദ്ധമല്ല. പക്ഷേ സർക്കാർ ലൈസൻസ് വേണം. ഇവിടെ പണിപാളിയത് അങ്ങനെയാണ്. കേസിൽ പെട്ട യുവതി ഓമനിച്ചു വളർത്താനായി വാങ്ങിയതായിരുന്നു സിംഹക്കുട്ടിയെ. തായ്ലൻഡിലെ തന്നെ നാക്കോൻ പത്തോൺ പ്രവിശ്യയിൽ നിന്നുള്ള ഒരാളിൽ നിന്ന് വാങ്ങിയതായിരുന്നു അതിനെ. പട്ടായയിൽ താമസിക്കുന്ന യുവതിയുടെ അടുത്തേക്ക് സിംഹത്തിനെയും കൊണ്ട് വന്ന വരവായിരുന്നു അത്. ഇങ്ങനെയൊരു ഓമന മൃഗം ഉണ്ടെന്നോ അതിനെ ഇത്രദൂരം കൊണ്ടു പോകുന്നു എന്നോ ഉള്ള ഒരു വിവരവും സർക്കാരിനെ അറിയിച്ചിരുന്നില്ല. മെരുങ്ങിതാണെങ്കിലും വന്യ മൃഗത്തെ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുന്നത് ശിക്ഷാർഹമാണ്. ഒരു ലക്ഷം തായ് ബാത്തും ഒരു വർഷം തടവും ശിക്ഷ കിട്ടാവുന്ന കുറ്റമാണ് യുവതിക്കെതിരെ ചാർത്തിയിരിക്കുന്നത്.

Thai police to charge two over pet lion spotted cruising in Bentley

More Stories from this section

family-dental
witywide