ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ വാരണാധികാരി അസാധുവാക്കിയ ബാലറ്റുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഈ ദുഷ്കരമായ സമയത്ത് ജനാധിപത്യം സംരക്ഷിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ എക്സിലൂടെ പ്രതികരിച്ചു.
“സത്യം കുഴപ്പത്തിലാകാം, പക്ഷേ പരാജയപ്പെടില്ല. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഭരണഘടനയും ജനാധിപത്യവുമാണ് അത്യന്തികമായി വിജയിച്ചത്,” ഈ ദുഷ്‌കരമായ സമയങ്ങളിൽ ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് കെജ്രിവാൾ പറഞ്ഞു.
മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യ തത്വങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എഎപി സ്ഥാനാര്‍ത്ഥി നല്‍കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി വിധി. എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയാണ് കുല്‍ദീപ് കുമാര്‍.