ഗബ്രിയേല്‍ അറ്റൽ ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 34കാരനായ ഗബ്രിയേല്‍ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. സ്വവർഗാനുരാഗിയായ ഫ്രാന്‍സിന്റെ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഗബ്രിയേല്‍.

അഞ്ചാം റിപബ്ലിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ഗബ്രിയേല്‍. 29-ാം വയസിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഗബ്രിയേലിലേക്ക് എത്തുന്നത്. 2020 മുതലാണ് ഗബ്രിയേല്‍ സർക്കാരിന്റെ വക്താവിന്റെ പരിവേഷത്തിലേക്ക് എത്തിയതും ജനശ്രദ്ധ നേടിയെടുത്തതും.

കേവലം 20 മാസം മാത്രം സേവനം അനുഷ്ഠിച്ച് രാജിവെച്ച എലിസമെബത്ത് ബോണിന് പകരക്കാരായാണ് അറ്റലെത്തുന്നത്. നിലവില്‍ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ഗബ്രിയേല്‍. യൂറോപ്യന്‍ പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഗബ്രിയേലിന്റെ ചുമലിലുള്ളത്. 10 വർഷം മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേഷ്ഠാവ് മാത്രമായിരുന്ന ഗബ്രിയേലിന്റെ വളർച്ച അതിവേഗമായിരുന്നു.

The 34-year-old Gabriel Attal was appointed as the French Prime Minister by President Emmanuel Macron.

More Stories from this section

family-dental
witywide