ജയസൂര്യ അടക്കമുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി, ”നേരിട്ട അതിക്രമത്തിന് നീതി വേണം”

കൊച്ചി: മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് പരാതിക്കാരിയായ നടി. പരാതി പിന്‍വലിക്കുമെന്ന് നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തില്‍ നിന്നാണ് നടി പിന്നോട്ട് പോയത്.

നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും ആലുവ സ്വദേശിയായ നടി വ്യക്തമാക്കി.

നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. സര്‍ക്കാരും തനിക്കൊപ്പം നിന്നില്ലെന്നും നടി പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide