യുവര്‍ ഫെല്ലോഅറബെന്നും അറബ് എന്നും അറിയപ്പെടുന്ന അമേരിക്കന്‍ യൂട്യൂബര്‍ അഡിസണ്‍ പിയറി മലൂഫിനെ ഹെയ്തിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയതായി വിവരം. ജോര്‍ജിയ ആസ്ഥാനമായുള്ള യൂട്യൂബര്‍, രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ ഗുണ്ടാ നേതാവായ ജിമ്മി ‘ബാര്‍ബിക്യൂ’ ചെറിസിയറെ അഭിമുഖം നടത്താന്‍ അക്രമബാധിത ഹെയ്തിയിലേക്ക് പോയതായും തുടര്‍ന്ന് അവിടെവെച്ച് മാവോസോ സംഘത്തിലെ അംഗങ്ങള്‍ മലൂഫിനെയും സഹപ്രവര്‍ത്തകനെയും കൊണ്ടുപോയിതായുമാണ് വിവരം.
ഹെയ്തിയില്‍ എത്തി 24 മണിക്കൂറിന് ശേഷം, മാര്‍ച്ച് 14 നാണ് ഇരുവരെയും കാണാതായത്.
ദ ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, യുട്യൂബറുടെ മോചനത്തിനായി 600,000 ഡോളര്‍ ആവശ്യപ്പെട്ടെന്നും 40,000 ഡോളര്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മലൂഫിന്റെ മോചനത്തിനായി വലിയ തുക ആവശ്യപ്പെടുന്നത് സംഘം തുടരുകയാണ്.
മലൂഫിന് യൂട്യൂബില്‍ 1.4 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. പൊതു വിനോദസഞ്ചാരം ഇല്ലാത്ത അപകടകരമായ സ്ഥലങ്ങള്‍ കണ്ടെത്തി യാത്രചെയ്യുന്നതില്‍ പ്രശസ്തനാണ് മലൂഫ്.
The American YouTuber who went to interview the notorious gangster was kidnapped