
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യാ ദിന പരേഡില്‍ പങ്കെടുത്ത് വന്‍ ജനാവലി. പരേഡില്‍ അതിമനോഹരമായ അനുഭവം സമ്മാനിച്ചത് അയോധ്യ രാമ ക്ഷേത്രത്തിന്റെ ഫ്‌ളോട്ടായിരുന്നു. മരം കൊണ്ട് നിര്‍മ്മിച്ച ഫ്‌ളോട്ട് പൂക്കളാല്‍ അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. 18 അടി നീളവും ഒമ്പത് അടി വീതിയും എട്ടടി ഉയരവുമുള്ള ഫ്‌ളോട്ട് ഇന്ത്യയില്‍ കൊത്തിയെടുത്തതാണ്, പരേഡില്‍ പങ്കെടുക്കാന്‍ എയര്‍ കാര്‍ഗോ വഴിയാണ് ഇത് യു.എസിലേക്ക് കയറ്റി അയച്ചത്.
പരേഡില്‍ 40-ലധികം ഫ്‌ളോട്ടുകളും 50-ലധികം മാര്‍ച്ചിംഗ് ഗ്രൂപ്പുകളും 30-ലധികം മാര്‍ച്ചിംഗ് ബാന്‍ഡുകളും സെലിബ്രിറ്റികളും വിശിഷ്ടാതിഥികളും പങ്കെടുത്തെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ പറഞ്ഞു. ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ ഗ്രാന്‍ഡ് മാര്‍ഷലായിരുന്നു, ഇന്ത്യന്‍ നടന്‍ പങ്കജ് ത്രിപാഠിയും പാര്‍ലമെന്റ് അംഗം മനോജ് തിവാരിയും വിശിഷ്ടാതിഥികളായിരുന്നു. നഗരത്തിലെ ഈസ്റ്റ് 38-ാം സ്ട്രീറ്റില്‍ നിന്ന് ഈസ്റ്റ് 27-ാം സ്ട്രീറ്റിലേക്ക് മാഡിസണ്‍ അവന്യൂവിലൂടെ പരേഡ് കടന്നുപോയത്.
#WATCH | Visuals of India Day Parade from New York; a carnival float featuring Ram Mandir is also part of the parade pic.twitter.com/EJ25i3JWhy
— ANI (@ANI) August 18, 2024
അതേസമയം, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം പരേഡില്‍ നിന്ന് തങ്ങളുടെ ഫ്ളോട്ട് പിന്‍വലിച്ചത് വിവാദമായിരുന്നു. രാമ ക്ഷേത്ര ഫ്‌ളോട്ട് ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണിത്. രാമക്ഷേത്ര മാതൃക ഉള്‍പ്പെടുത്തിയത് മുസ്ലീം വിരുദ്ധത എടുത്തുകാണിക്കുന്നുവെന്നും, പക്ഷപാത നിലപാടാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.