ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു അപ്പാര്‍ട്ട്മെന്റിലെ റേഡിയേറ്ററില്‍ നിന്നുള്ള ആവിയില്‍ നിന്ന് പൊള്ളലേറ്റ് 11 മാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു.
വെള്ളിയാഴ്ച രാവിലെ 6 മണിയോടെ മിഡ്വുഡിന്റെ ബ്രൂക്ലിന്‍ പരിസരത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
കിടപ്പുമുറിയില്‍ കുഞ്ഞ് അബോധാവസ്ഥയിലും പ്രതികരിക്കാനാകാതെയുമിരുന്നുവെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുറിയിലെ റേഡിയേറ്ററില്‍ നിന്ന് നീരാവി ചോര്‍ന്നതിനെ തുടര്‍ന്ന് കുട്ടിക്ക് പൊള്ളലേറ്റതായാണ് പോലീസ് നല്‍കുന്ന വിവരം.
കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
റേഡിയേറ്ററിനുള്ള തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
2016-ല്‍ ബ്രോങ്ക്സ് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ റേഡിയേറ്ററില്‍ നിന്നുള്ള ആവിയില്‍ പൊള്ളലേറ്റ് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.