വാഷിങ്ടണ്‍ഛ: വിമാനടിക്കറ്റ് നിരക്കും റീഫണ്ടുകളും സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്താന്‍ ബൈഡൻ ഭരണകൂടം. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. 5 മണിക്കൂർ വൈകിയ ഫ്ലൈറ്റിന് വിമാനക്കമ്പനികള്‍ എപ്പോൾ റീഫണ്ട് നൽകണമെന്നും ബാഗേജ്, റിസർവേഷൻ റദ്ദാക്കുന്നതിനുള്ള ഫീസ് കമ്പനികള്‍ വെളിപ്പെടുത്താനും ചട്ടങ്ങള്‍ പുറത്തിറക്കി. റദ്ദാക്കിയ ഫ്ലൈറ്റുകൾക്കും വൈകുന്നതിനും എയർലൈനുകൾ ഓട്ടോമാറ്റിക് ക്യാഷ് റീഫണ്ടുകൾ നൽകണമെന്ന് വ്യോമ ഗതാഗത വകുപ്പ് അറിയിച്ചു.
നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം, റീഫണ്ടുകൾ ചെയ്യുന്നതിന് മുമ്പ് എത്ര സമയം വൈകണമെന്നത് തീരുമാനിക്കുന്നത് എയർലൈനുകളാണ്. ആഭ്യന്തര വിമാനങ്ങൾക്ക് കുറഞ്ഞത് മൂന്ന് മണിക്കൂറും അന്താരാഷ്ട്ര വിമാനങ്ങൾക്ക് ആറ് മണിക്കൂറും വൈകിയാല്‍ റീഫണ്ട് നല്‍കണമെന്നാണ് പുതിയ ചട്ടം. പകരം മറ്റൊരു വിമാനമോ യാത്രാ ക്രെഡിറ്റോ നൽകാൻ എയർലൈനുകള്‍ക്ക് അനുവാദമുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഓഫർ നിരസിക്കാം.
ആഭ്യന്തര വിമാനങ്ങൾക്ക് 12 മണിക്കൂറിനുള്ളിലോ അന്താരാഷ്ട്ര വിമാനങ്ങൾ 15 മുതൽ 30 മണിക്കൂറിനുള്ളിലോ ബാഗേജ് ഡെലിവർ ചെയ്തില്ലെങ്കിൽ ചെക്ക്ഡ് ബാഗ് ഫീസ് റീഫണ്ടിനും ഈ നിയമം ബാധകമാകും. സീറ്റ് തിരഞ്ഞെടുക്കൽ, ഇന്‍റർനെറ്റ് കണക്ഷൻ പോലുള്ള കാര്യങ്ങളിലും സേവനും പരാജയപ്പെട്ടാല്‍ ഫീസിന് ബാധകമാകും. കൊണ്ടുപോകുന്ന ബാഗുകൾക്കും റിസർവേഷൻ റദ്ദാക്കുന്നതിനോ മാറ്റുന്നതിനോ അവർ ഈടാക്കുന്ന തുക മുൻകൂട്ടി വെളിപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് പ്രത്യേക നിയമം പുറപ്പെടുവിച്ചു.
എയർലൈൻ വെബ്‌സൈറ്റുകളിൽ, ഉപഭോക്താക്കൾ ആദ്യമായി വിലയും ഷെഡ്യൂളും കാണുമ്പോൾ ഫീസ് കാണിക്കണം. സീറ്റിനായി അധിക പണം നൽകേണ്ടതില്ലെന്ന് യാത്രക്കാരോട് പറയമമെന്നും ചട്ടങ്ങളില്‍ പറയുന്നു. പല എയർലൈനുകളും ഇപ്പോൾ എക്സിറ്റ്-റോ സീറ്റുകളും ക്യാബിന്‍റെ മുൻവശത്തുള്ളവയും ഉൾപ്പെടെ ചില സ്ഥലങ്ങളിൽ അധിക നിരക്ക് ഈടാക്കുന്നു. ഈ നിയമം ഉപഭോക്താക്കൾക്ക് പ്രതിവർഷം 500 മില്യൺ ഡോളറിലധികം ലാഭിക്കുമെന്ന് ഏജൻസി പറഞ്ഞു.
The Biden administration is tweaking rules on airline fees and refunds