‘സബ്കാ സാഥ് സബ്കാ വികാസ് വേണ്ട, ആരാണോ നമുക്കൊപ്പം അവര്‍ക്കൊപ്പം നമ്മള്‍’ മതിയെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പുപ്രചാരണത്തിലുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പ്രയോഗിച്ച മുദ്രാവാക്യമാണ് ‘സബ്കാ സാഥ്, സബ്കാ വികാസ്’. എന്നാല്‍ മോദിയുടെ ആ മുദ്രാവാക്യം ഇനി വേണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി. ഇതിനു പകരം ഉപയോഗിക്കേണ്ടത് എന്താണെന്നും നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. ആരാണോ നമുക്കൊപ്പം അവര്‍ക്കൊപ്പം നമ്മള്‍ എന്നായിരിക്കണം ഇനി പറയേണ്ടതെന്നും നേതാവ്.

കൊല്‍ക്കത്തയില്‍ നടന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തിലാണ് ബിജെപി നേതാവിന്റെ പരാമര്‍ശം എത്തിയത്. മാത്രമല്ല, ന്യൂനപക്ഷ മോര്‍ച്ച ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുസ്ലീം വിഭാഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദുവിന്റെ പരാമര്‍ശം എത്തിയത്.

More Stories from this section

family-dental
witywide