സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം കൃത്യമാണോയെന്ന് പരിശോധിക്കാന്‍ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബോംബെ ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഇത് ആർട്ടിക്കിൾ 14, 19 എന്നിവയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്ര നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെതീരുമാനം. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമം തടഞ്ഞ കോടതി ഇതിനായി ഐടി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയും റദ്ദാക്കി. ജസ്റ്റിസ് എ.എസ്. ചന്ദൂർക്കറാണ് വിധി പറഞ്ഞത്
ഫാക്ട് ചെക്ക് യൂണിറ്റ് സംബന്ധിച്ച കേന്ദ്ര തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജയില്‍ 2024 ജനുവരിയില്‍ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ ഗൗതം പട്ടേലും ഡോ.നീല ഗോഖലെ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റെ ഭിന്ന വിധിയില്‍ അഭിപ്രായം തേടിയാണ് ചീഫ് ജസ്റ്റിസ് വിഷയം ജ. അതുല്‍ എസ് ചന്ദൂർക്കറിൻ്റെ സിംഗിള്‍ ബെഞ്ചിലേക്ക് നിര്‍ദേശിച്ചത്.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി ) വ്യാജമെന്ന് മുദ്ര കുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രത്തിന്റെ നീക്കം വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം.
The Bombay High Court has Said that the fact check unit is unconstitutional