
ന്യൂഡല്‍ഹി: പാക് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിര്‍ത്തി രക്ഷാ സേന. പഞ്ചാബിലെ തരണ്‍ തരാണ്‍ ജില്ലയിലെ അതിര്‍ത്തിയില്‍ നിന്നാണ് 16കാരനായ പാക് ഭീകരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും 100 രൂപയുടെ നോട്ട് കെട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലില്‍ പാക് ഭീകരസംഘടനയുടെ ഭാഗമാണ് ഇയാളെന്ന് സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ കുറിച്ച് അറിയാമെന്നും നാളുകളായി നുഴഞ്ഞു കയറാന്‍ പദ്ധതിയിടുകയായിരുന്നുവെന്നും 16കാരന്‍ സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.