സൈന്യത്തിനെതിരായ വാർത്ത 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം; ദ് കാരവൻ മാഗസിന് കേന്ദ്രസർക്കാർ നോട്ടിസ്

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഡൽഹിയിൽ നിന്നുള്ള ഇംഗ്ലിഷ് മാസികയായ ദ് കാരവാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഫെബ്രുവരിയില്‍ പുറത്തിറക്കിയ പതിപ്പിൽ കശ്മീരിലെ പൂഞ്ചിൽ ഇന്ത്യന്‍ സൈന്യം സാധാരണക്കാര്‍ക്കുമേല്‍ നടത്തിയ പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച് Screams from the Army Post – (ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളി ) എന്ന പേരില്‍ ജതീന്ദര്‍ കൗര്‍ തൂര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിനെതിരായാണ് സർക്കാർ വടിയെടുത്തത്.

ഐടി നിയമം 2023ലെ 69 എ വകുപ്പ് പ്രകാരമുള്ള നോട്ടിസ് ലഭിച്ചതായി കാരവാന്‍ എക്‌സിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നും കാരവാന്‍ വ്യക്തമാക്കി. സൈന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടിസിലെ നിര്‍ദേശം. ഈ റിപ്പോർട്ട് വെബ്‌സൈറ്റിൽനിന്ന് പിൻവലിക്കണമെന്നും അച്ചടിച്ച് പുറത്തിറക്കിയ പതിപ്പുകൾ തിരിച്ചുവിളിക്കണമെന്നുമാണ് കേന്ദ്രസർക്കാർ ആവശ്യം.

2023 ഡിസംബര്‍ 22 ന് അജ്ഞാതരായ സൈനികര്‍ മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ കസ്റ്റഡിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും പീഡിപ്പിക്കുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൂഞ്ചില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൈന്യം 10 ലക്ഷം രൂപ നല്‍കിയെന്നും കാരവാന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് സൈന്യം പറയുന്നത്.

The Caravan magazine has received an order from cental govt to take down its story in 24 hrs

More Stories from this section

family-dental
witywide