തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍വാഹനവകുപ്പ് പിഴചുമത്തിയെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് ഇടുക്കി ജില്ലയിലെ മുണ്ടക്കയം കുട്ടിക്കാനം റോഡില്‍വെച്ചാണ് വാഹനവും നിയമ ലംഘനവും ക്യാമറയില്‍ക്കുടുങ്ങിയത്. മുന്‍സീറ്റ് യാത്രക്കാരന്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയാണ് യാത്ര ചെയ്തിരുന്നത്. ഇതാണ് ക്യാമറാക്കണ്ണുകള്‍ പകര്‍ത്തിയത്. 500 രൂപയുടെ പിഴയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പിഴ ചുമത്തിയത്.
പക്ഷേ നിയമലംഘനം കണ്ടെത്തുന്ന സമയത്ത് മുഖ്യമന്ത്രി വാഹനത്തില്‍ യാത്ര ചെയ്തിരുന്നില്ലെന്നാണ് വിവരം. നവകേരള യാത്ര നടക്കുന്ന സമയമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര പ്രത്യേക വാഹനത്തിലായിരുന്നു.