തിരുവനന്തപുരം: ഇന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാനത്ത് നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റാന്‍ ആവശ്യം ഉയര്‍ന്നത്.
നവംബര്‍ 13 മുതല്‍ 15 വരെ കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ ഈ തീയതികളില്‍ വോട്ടെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Tags: