ജോണിക്കുട്ടി പിള്ളവീട്ടിൽ പിആർഒ
സാൻ അൻ്റോണിയോയിൽ നടക്കുന്ന പതിനഞ്ചാമത് കെ.സി.സി.എൻ.എ കൺവെൻഷൻ്റെ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. ഷിക്കാഗോയിൽ നിന്നുള്ള സാജു കണ്ണമ്പള്ളിയെ കമ്മിറ്റിയുടെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തു. ബിജു തുരുത്തുമ്യാലിൽ (അറ്റ്ലാൻ്റ), ജോർജുകുട്ടി കാനാട്ട് (ന്യൂയോർക്ക്), ജോസ് നെടുമാക്കൽ (ഹൂസ്റ്റൺ), ഡോ. സൂസൻ തെങ്ങുംതറ (സാൻ ജോസ്), ശ്രീ സിജു സ്റ്റീഫൻ മുളയിങ്കൽ (ടൊറൻ്റോ) എന്നിവർ കോ-ചെയർമാരായി പ്രവർത്തിക്കും.
ക്നാനായ ടൈംസ് പ്രസിദ്ധീകരണത്തിൻ്റെയും ക്നാനായ വോയ്‌സ് മീഡിയ കമ്പനിയുടെയും സ്ഥാപകനും അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സാജു കണ്ണമ്പള്ളി. ഷിക്കാഗോ കെസിഎസ് യൂണിറ്റിലെ വളരെ സജീവമായ അംഗമാണ്, കൂടാതെ ചിക്കാഗോ കെസിഎസ് വൈസ് പ്രസിഡൻ്റ്, കോട്ടയം അതിരൂപത കെസിവൈഎൽ പ്രസിഡൻ്റ്, നാഷണൽ കൗൺസിൽ അംഗം, കെസിസിഎൻഎ പിആർഒ തുടങ്ങി വിവിധ പദവികളിൽ ക്നാനായ സമൂഹത്തെ സേവിച്ചിട്ടുണ്ട്. വളരെ ആഴത്തിലുള്ള സാംസ്കാരികവും കലാപരവുമായ പശ്ചാത്തലമുള്ള വ്യക്തിയാണ് സാജു കണ്ണമ്പള്ളി.
അറിയപ്പെടുന്ന കലാകാരനായ ബിജു തുരുത്തുമ്യാലിൽ നിലവിൽ കെസിസിഎൻഎയുടെ നാഷണൽ കൗൺസിൽ അംഗമാണ്. നാടക അഭിനേതാവ്യ ഇദ്ദേഹം രാജ്യത്തുടനീളമുള്ള വിവിധ സ്റ്റേജുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ നിലവിലെ ചെയർമാനും, 2002-ൽ ഹൂസ്റ്റണിൽ നടന്ന കെസിസിഎൻഎ കൺവെൻഷൻ്റെ ചെയർപേഴ്സണുമായിരുന്നു. കെസിഎസ് ചിക്കാഗോയുടെയും കെസിഎജി അറ്റ്ലാൻ്റയുടെയും എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ അറ്റ്‌ലാൻ്റയുടെ പ്രസിഡൻ്റായി 2 തവണ പ്രവർത്തിച്ചു.
പ്രമുഖ തിരക്കഥാകൃത്ത്, നാടക നൃത്തസംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ മലയാളി സ്റ്റേജ് പ്രോഗ്രാമുകളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ജോർജ്ജ്കുട്ടി കാനാട്ട്. വിവിധ ഹ്രസ്വചിത്രങ്ങളുമായും നാടകങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ച അദ്ദേഹം നിരവധി പ്രമുഖ ടിവി ഷോകളുടെ ഭാഗവുമായിരുന്നു.
2022-ലെ KCCNA കൺവെൻഷനിലെ “ക്നാനായ മന്നൻ” മത്സരത്തിൽ വിജയിച്ച ജോസ് നെടുമക്കൽ കലാ-സാംസ്കാരിക വൈദഗ്ധ്യമുള്ള വ്യക്തിയാണ്. കൂടാതെ 2017-ൽ ഹൂസ്റ്റൺ HKCS എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായിരുന്നു. ഇൻഡ്യാനപൊളിസിൽ 2022 കെസിസിഎൻഎ കൺവെൻഷനിൽ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം മികച്ച അവതാരകൻ കൂടിയാണ്.
നിലവിൽ KCWFNA യുടെ ജോയിൻ്റ് സെക്രട്ടറിയായ ഡോ. സൂസൻ തെങ്ങുംതറ ഒരു ബഹുമുഖ പ്രതിഭയാണ്. മികച്ച കലാകാരിയായ ഡോ സൂസൻ തെങ്ങുംതറ, നിരവധി യൂണിറ്റ് തലത്തിലുള്ള സാംസ്കാരിക പരിപാടികളും സ്കിറ്റുകളും വിവിധ പരിപാടികളിൽ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. കൂടാതെ 2006-ൽ സാൻ ജോസിൽ നടന്ന കെസിസിഎൻഎ കൺവെൻഷൻ്റെ സുവനീർ കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. ഈ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയിൽ ഡോ. സൂസൻ വലിയ പങ്കുവഹിക്കും.
സിജു സ്റ്റീഫൻ മുളയിങ്കൽ അറിയപ്പെടുന്ന ഒരു മികച്ച അവതാരകനും കോർഡിനേറ്ററുമാണ്. കാനഡയിലെ ടൊറൻ്റോയിൽ താമസിക്കുന്ന ഇദ്ദേഹം കെസിഎസിയുടെ വളരെ സജീവമായ അംഗമായിരുന്നു. ഈ കൺവെൻഷൻ്റെ കൾച്ചറൽ കമ്മിറ്റിയിൽ കാനഡയെ പ്രതിനിധീകരിക്കും. അദ്ദേഹത്തിൻ്റെ കലാപരമായ കഴിവുകൾ ഈ കൺവെൻഷൻ്റെ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയിൽ വലിയ സ്വാധീനം ചെലുത്തും.