ജര്‍മ്മന്‍ മാര്‍ക്കറ്റ്‌ ആക്രമണം: മരണം 5 ലേക്ക്; 40 പേര്‍ ഗുരുതരാവസ്ഥയില്‍, അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മ്യൂണിക്ക്: ജര്‍മ്മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയുണ്ടാക്കിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും സംസ്ഥാന ഗവര്‍ണര്‍ ശനിയാഴ്ച അറിയിച്ചു. ഇവരില്‍ 40 ഓളം പേരുടെ പരുക്ക് ഗുരുതരമാണ്.

അതേസമയം, ആഢംബര വാഹനമായ ബിഎംഡബ്ല്യു ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇയാള്‍ ജര്‍മനിയില്‍ തന്നെ സ്ഥിരമായി താമസിക്കുന്ന ആളാണെന്നും തീവ്ര വലതുപക്ഷ വാദിയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലെ ഡോക്ടറായ താലെബ് എന്നയാളാണ് ജര്‍മന്‍ പൊലീസിന്റെ പിടിയിലായത്.

2006 മുതല്‍ ഇയാള്‍ ജര്‍മനിയിലെ താമസക്കാരനാണ്. സൗദി അറേബ്യയില്‍ ജനിച്ച ഇയാള്‍ ഇസ്ലാം മതം വിട്ടുവന്നതാണെന്നും ജര്‍മനിയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയപാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ അനുകൂലിയുമാണെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറ്റക്കാരനായി ജര്‍മനിയിലെത്തിയ ഇയാള്‍ നിലവില്‍ കടുത്ത കുടിയേറ്റ വിരുദ്ധനാണ്. തീവ്രവാദം, സ്ത്രീകളെ കടത്തിക്കൊണ്ടുപോകുക തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ സൗദിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മനി ഇയാളെ സൗദിക്ക് കൈമാറാന്‍ തയ്യാറായിരുന്നില്ല.

More Stories from this section

family-dental
witywide