കണ്ണൂര്‍: ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ് ആക്രമണം. പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
വാതിലിന് തീയിട്ടിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രിയദര്‍ശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിന് മുന്നോടിയായാണ് ആക്രമണം. സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.