ഷോളി കുമ്പിളുവേലി
ന്യൂ യോര്‍ക്ക് : ഫോമയുടെ ഭരണഘടനയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജോണ്‍ സി വര്‍ഗീസ് (സലിം – ന്യൂയോര്‍ക്ക്) ആണ് കമ്മിറ്റി ചെയര്‍മാന്‍. ജെ മാത്യു (ന്യൂയോര്‍ക്ക്) , മാത്യു വൈരമന്‍ (ഹ്യൂസ്റ്റണ്‍), സജി എബ്രഹാം (ന്യൂയോര്‍ക്ക്), സിജോ ജയിംസ് (ടെക്‌സാസ് ), ബബ്ലു ചാക്കോ (കോര്‍ഡിനേറ്റര്‍) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ബൈലോ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ സി വര്‍ഗീസ് ഫോമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്. കൂടാതെ ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജെ. മാത്യു, ഫോമയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും അവിഭക്ത ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും ആണ്. ഫോമയുടെ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്നിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ‘ലാനയുടെ ‘ മുന്‍ പ്രസിഡന്റും ‘ജനനി ‘ മാഗസിന്റെ ചീഫ് എഡിറ്ററുമായ ജെ മാത്യു അമേരിക്കയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്.
കമ്മിറ്റി അംഗമായ മാത്യു വൈരമന്‍ ഹൂസ്റ്റണ്‍ മലയാളീ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും, ഇമിഗ്രേഷന്‍ ലോയറും ആണ്. ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റിയായ മാത്യു നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവു കൂടിയാണ്.
കമ്മിറ്റി അംഗമായ സജി എബ്രഹാം ഫോമയുടെ സ്ഥാപക നേതാവാണ്. നാഷണല്‍ കമ്മിറ്റി അംഗം, ‘ഫോമാ ന്യൂസിന്റെ’ ആദ്യ ചീഫ് എഡിറ്റര്‍ , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, ബൈലോ കമ്മിറ്റിയുടെ സെക്രട്ടറി, അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി, മലയാളി സമാജം പ്രെസിഡന്റ്, കേരള സമാജം സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സജി എബ്രഹാം.
കമ്മിറ്റി അംഗമായ സിജോ ജയിംസ് (ടെക്‌സാസ്) കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡെ വാലി യുടെ നിലവിലെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ മുന്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു നേതൃപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.
കോര്‍ഡിനേറ്റര്‍ ബബ്ലു ചാക്കോ ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗമാണ്. ബൈലോ കമ്മിറ്റിയേയും ഫോമാ നാഷണല്‍ കമ്മിറ്റിയെയും തമ്മില്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല ബബ്ലു ചാക്കോയ്ക്കാണ്.
പുതിയ ബൈലോ കമ്മിറ്റിയെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.