ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കെസിസിഎൻഎ കൺവെൻഷന് തുടക്കം. സാന്‍ അന്റോണിയോയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കെസിസിഎന്‍എ നാഷണല്‍ കണ്‍വെന്‍ഷൻ പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മ്മികത്വത്തിലാകും കണ്‍വെന്‍ഷന്‍ ആരംഭിക്കുക. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കക്ക് പുറത്തുനിന്നും ആയിരക്കണക്കിന് ക്നാനായ സമുദായാംഗങ്ങള്‍ സാന്‍ അന്റോണിയോയില്‍ എത്തിയിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തിലെയും ക്രൈസ്തവ ചരിത്രത്തിലെയും സുപ്രധാന ഇടമാണ് സാന്‍ അന്റോണിയോ. സാന്‍ അന്റോണിയോ എന്ന പട്ടണത്തെക്കാള്‍ വലുതാണ് അവിടുത്തെ ചരിത്രവും ഐതീഹ്യങ്ങളും വിശ്വാസവും. അത്തരത്തില്‍ ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രധാന്യം അര്‍ഹിക്കുന്ന മണ്ണിലാണ് ക്നാനായ വിശ്വാസികള്‍ നാലു ദിവസത്തേക്ക് ഒത്തുചേരുന്നത്. സാന്‍ അന്റോണിയോയിലെ ഹെൻട്രി ബി. ഗോൺസാലസിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
കണ്‍വെന്‍ഷനിലെ മുഖ്യാതിഥിയും ഉദ്ഘാടകനും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ്. ദീര്‍ഘനാളുകള്‍ക്ക് ശേഷം കെസിസിഎന്‍എ സമ്മേളനത്തിന്റെ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ ആര്‍ച്ച് ബിഷപ്പ് എത്തുന്നു എന്നതു കൂടി ഇത്തവണത്തെ പ്രത്യേകതയാണ്.
ഒപ്പം സ്പിരിച്വൽ ഡയറക്ടർ ഫാ.തോമസ് മുളവനാൽ, ക്നാനായ സമുദായാംഗവും മിസ്സോറി സിറ്റി മേയറുമായ റോബിൻ ഏലക്കാട്ട്, പ്രശസ്ത സിനിമാതാരം ലാലു അലക്‌സ്, സാൻ അന്റോണിയോ മേയർ റോൺ നീരെൻബെർഗ് എന്നിവരും മുഖ്യാതിഥികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു. കണ്‍വെന്‍ഷന്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമാക്കില്‍ നയിക്കുന്ന കൺവെൻഷൻ കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്.
നാളെ (ജൂലായ് 5) രാവിലെ വര്‍ണ്ണാഭമായ ഘോഷയാത്രയോടെയായിരിക്കും കണ്‍വെന്‍ഷന്റെ ഉദ്ഘാടന ചടങ്ങ്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയോടെയാകും കണ്‍വെന്‍ഷന്‍ നടപടികള്‍ അരംഭിക്കുക.
കണ്‍വെന്‍ഷനിലെ ഇന്നത്തെ പരിപാടികള്‍
രാവിലെ 9 മണി – രജിസ്ട്രേഷൻ ആരംഭിക്കുന്നു
ഉച്ചയ്ക്ക് 12 മണി – ഹോട്ടൽ ചെക്ക് ഇൻ തുടങ്ങുന്നു
വൈകിട്ട് 3 മണി – ആശീർവാദം/ ഉദ്ഘാടനം
വൈകിട്ട് 3- 5 മണി – ചായ/ കാപ്പി / സ്നാക്സ്
വൈകിട്ട് 4.30 – വിശുദ്ധ കുർബാന
വൈകിട്ട് 5 മണി – കെസിവൈഎൽഎൻഎ ഐസ് ബ്രേക്കിങ് സെഷൻ
വൈകിട്ട് 6 മണി – കെവൈഎ ഐസ് ബ്രേക്കിങ് സെഷൻ
വൈകിട്ട് 6 മണി – കെസിവൈഎൻഎ ഐസ് ബ്രേക്കിങ് സെഷൻ
വൈകിട്ട് 6.30 – 9 – ഡിന്നർ
വൈകിട്ട് 7 മണി – യൂത്ത് ഗെറ്റ് ടുഗേതർ (18 – 20 വയസ്സ്)
വൈകിട്ട് 7 മണി – സ്വാഗതം, ആതിഥേയരായ സാൻ അന്റോണിയോ, ഹൂസ്റ്റൺ, ഡാളസ് യൂണിറ്റുകൾ ഒരുക്കുന്ന ആഘോഷ പരിപാടികൾ
രാത്രി 8.30 മണി – എൻ്റർടെയ്ൻമെൻ്റ് – കോമഡി ഷോ, സംഗീത പരിപാടി
രാത്രി 10 മണി – യുവജന സംഗമം ( 21 വയസ്സിന് മുകളിലുള്ളവർ)