ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും; അപ്പീലിനില്ല

കൊച്ചി: മലയാള സിനിമാ മേഖലയില്‍ കോളിളക്കങ്ങളും വെളിപ്പെടുത്തലുകളും പരാതികളും ഇനിയും അടങ്ങിയിട്ടില്ലാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് കൈമാറാന്‍ നിശ്ചയിച്ച് സര്‍ക്കാര്‍. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയിലെത്തിക്കാനുള്ള അവസാനതീയതി ഒന്‍പതാണ്. അതിനുമുന്‍പുതന്നെ നല്‍കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
ഒന്‍പതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍, രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും. കമ്മിറ്റിയുടെ പരാമര്‍ശങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. അതേസമയം, റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

റിപ്പോര്‍ട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകര്‍പ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നല്‍കുന്നതില്‍ നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ ജിയുമായി കൂടിയാലോചന നടത്തിയിരുന്നു, പിന്നാലെയാണ് തീരുമാനം.

More Stories from this section

family-dental
witywide