റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി മരിച്ചെന്ന് ബന്ധുക്കള്‍, മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എംബസി

ന്യൂഡല്‍ഹി: യുക്രേനിയന്‍ സേനയ്ക്കെതിരെ പോരാടാന്‍ റഷ്യന്‍ സൈന്യത്തിന്റെ മുന്‍നിരയിലേക്ക് അയച്ച 22 കാരനായ ഹരിയാന സ്വദേശി മരിച്ചുവെന്ന് കുടുംബം. ഹരിയാനയിലെ കൈതാല്‍ ജില്ലയിലെ മറ്റൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രവി മൗന്റെ മരണം മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചതായി സഹോദരന്‍ പറഞ്ഞു.

മറ്റൊരു ജോലിക്കായാണ് രവി മൗണ്‍ ജനുവരി 13 ന് റഷ്യയിലേക്ക് പോയത്. പിന്നീട് സൈന്യത്തില്‍ ചേരുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അവകാശപ്പെട്ടു. മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് അയയ്ക്കാനും എംബസി ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു.

റഷ്യയുടെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ വളരെ വേഗം മോചിപ്പിക്കുമെന്നും തിരികെയെത്തിക്കുമെന്നും പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടും മുമ്പാണ് ഹരിയാന സ്വദേശിയുടെ മരണം.

More Stories from this section

family-dental
witywide