ബിജെപി എംപി കങ്കണ റണൗട്ടിന്റെ വിജയം ചോദ്യംചെയ്ത് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജിയില്‍ കങ്കണയ്ക്ക് നോട്ടീസ് അയച്ച് കോടതി. ഓഗസ്റ്റ് 21-നകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ജ്യോത്സ്ന റേവല്‍ എം.എസ് നിര്‍ദേശം നല്‍കി.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദേശ പത്രിക അന്യായമായാണ് തള്ളിയതെന്ന് കാട്ടി കിന്നൗര്‍ സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. മണ്ഡി മണ്ഡലത്തില്‍ നിന്നാണ് കങ്കണ റണൗട്ട് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയം ഉറപ്പിച്ചത്. വിക്രമാദിത്യ സിംഗിന് 4,62,267 വോട്ട് ലഭിച്ചപ്പോള്‍ കങ്കണയുടെ വിജയം ഉറപ്പിച്ചത് 5,37,002 വോട്ടുകളായിരുന്നു.
തന്റെ പത്രികകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നുവെന്നും നിലവിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.