ഭാര്യയുടെ സ്വകാര്യഭാഗത്ത് പിച്ചള പൂട്ടിട്ട് ഭര്‍ത്താവ്, കാരണം സംശയം!

മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അതിക്രൂരത കാട്ടി ഭര്‍ത്താവ്. മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ തുളയ്ക്കുകയും രണ്ട് ഇരുമ്പ് ആണികള്‍ തിരുകി പിച്ചള പൂട്ട് സ്ഥാപിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ 28 കാരിയായ ഭാര്യയെ ആക്രമിച്ചതിന് 30 കാരനായ നേപ്പാളി പൗരനെ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡില്‍ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മെയ് 11 നാണ് ദാരുണമായ സംഭവം ഉണ്ടായത്. നേപ്പാളി സ്വദേശിയായ ഭാര്യയെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് മര്‍ദ്ദിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് പ്രതി മൂര്‍ച്ചയുള്ള ബ്ലേഡ് എടുത്ത് യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കി ഇരുമ്പ് ആണികള്‍ ഇട്ട് പൂട്ട് ഘടിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരത താങ്ങാനാവാതെ നിലവിളിച്ച യുവതിയെ ഉടന്‍ തന്നെ അടുത്തുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

More Stories from this section

family-dental
witywide