ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

എറണാകുളം : നടിയുടെ പീഡന പരാതിയില്‍ നടനും ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറിയെന്നുമാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചേക്കും.