വാഷിങ്ടൺ: യുഎസിൽ 2020ലെ 100 കോടി ഡോളറിലധികം നികുതിപ്പണം ക്ലെയിം ചെയ്യാത്തതായുണ്ടെന്ന് ഐആർഎസിന്റെ (ഇന്റേണൽ റവന്യൂ സർവീസ്) മുന്നറിയിപ്പ്. റീഫണ്ടുകൾക്കായി ഏകദേശം 940,000 ആളുകൾ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ മെയ് 17 വരെ സമയമുണ്ടെന്ന് ഫെഡറൽ ടാക്സ് കളക്ടർ ഡാനി വെർഫെൽ പറഞ്ഞു. 932 ഡോളറാണ് 2020-ലെ ശരാശരി റീഫണ്ട്.
ടെക്സസ് (93,400), കാലിഫോർണിയ (88,200), ഫ്ലോറിഡ (53,200), ന്യൂയോർക്ക് (51,400) എന്നിവിടങ്ങളിലെ ഇത്രയുമാളുകൾക്ക് റീഫണ്ടിന് അർഹതയുണ്ടെന്നും കളക്ടർ പറഞ്ഞു. റീഫണ്ടുകൾ ക്ലെയിം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് മെയ് 17 സമയപരിധിയുണ്ട്. നികുതി ദായകർ അവസരം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നികുതിദായകർക്ക് നികുതി റീഫണ്ടുകൾ ഫയൽ ചെയ്യാനും ക്ലെയിം ചെയ്യാനും മൂന്ന് വർഷമാണ് കാലാവധി. ക്ലെയിം ചെയ്തില്ലെങ്കിൽ പണം ഖജനാവിലേക്ക് മാറും. ക്ലെയിം ചെയ്യാനുള്ള സമയപരിധി ഏപ്രിൽ 15നകം അവസാനിക്കേണ്ടിയിരിക്കുന്നതാണ്. എന്നാൽ, കൊവിഡ് പാൻഡെമിക് കാരണം മെയ് 17 വരെ നീട്ടി.
The IRS has 940,000 unclaimed tax refunds from 2020 that are about to expire