ഇസ്രായേല്‍ സൈന്യം ഗാസ അഭയാര്‍ത്ഥി ക്യാമ്പില്‍ ഏഴ് ദിവസത്തിനിടെ 63 തവണ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്

ഗാസ: സെന്‍ട്രല്‍ ഗാസ അഭയാര്‍ത്ഥി ക്യാമ്പായ നുസെറാത്തില്‍ ഇസ്രായേല്‍ സൈന്യം ഒരാഴ്ചയ്ക്കിടെ 63 തവണ ബോംബാക്രമണം നടത്തിയെന്നും 91 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 251 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ സര്‍ക്കാര്‍ മീഡിയ ഓഫീസ്.

യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, അടുത്തിടെ പലായനം ചെയ്തവരുള്‍പ്പെടെ 250,000-ത്തോളം ആളുകള്‍ താമസിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പിലാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ മുതിര്‍ന്നതെന്നും, ഇതിന് ഇസ്രയേല്‍-യുഎസ് ഭരണകൂടങ്ങള്‍ പൂര്‍ണ്ണ ഉത്തരവാദികളാണെന്നും ഹമാസ് ആരോപിക്കുന്നു. മാത്രമല്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ സൈന്യം 64 പേരെ കൊല്ലുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും ഒക്ടോബറില്‍ പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മൊത്തം മരണസംഖ്യ 38,983 ഉം പരിക്കേറ്റവരുടെ എണ്ണം 89,727 ഉം ആയെന്നും ഗാസ ആസ്ഥാനമായുള്ള ആരോഗ്യ അധികാരികള്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide