ഹമാസിൻ്റെ ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ

ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഇസ്രയേലിൽ ഒക്ടോബർ ഏഴിനു നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. ജൂലൈ 13ന് നടത്തിയ മിസൈൽ ആക്രമണത്തിൽ ഡെയ്‌ഫിനെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനിലെ ടെഹ്റാനിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡെയ്‌ഫിന്റെ മരണവാർത്ത പ്രചരിക്കുന്നത്. ഗാസയിലെ ഹമാസിന്റെ സൈനിക- ഭരണാധികാരങ്ങൾ തകർക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് മുഹമ്മദ് ഡെയ്‌ഫിന്റെ കൊലപാതകമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.

തെക്കൻ ഗാസയിലെ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച ടെൻ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഡെയ്‌ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ നൽകുന്ന സൂചന. ഇക്കാര്യം അന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഉറപ്പിക്കമാണെന്നും ഇസ്രയേൽ സൈന്യം വ്യാഴാഴ്ച അറിയിച്ചു.

The Israeli military said they killed Hamas’ military chief Mohammed Deif

More Stories from this section

family-dental
witywide