കെയ്റോസ്: വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം ജപ്പാന്റെ റോക്കറ്റ് പൊട്ടിത്തെറിച്ചു. സ്പേസ് വണ്ണിന്റെ ‘കെയ്റോസ്’ റോക്കറ്റാണ് ബുധനാഴ്ച പടിഞ്ഞാറന്‍ ജപ്പാനില്‍ നിന്നും കുതിച്ചുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ചത്.
സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ പുകച്ചുരുളുകള്‍ അന്തരീക്ഷത്തെ മൂടി. മാത്രമല്ല, ലോഞ്ച്പാഡിന് സമീപം പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ ചിതറിവീഴുകയും ചെയ്തു. ഒരു ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്ന ജപ്പാനിലെ ആദ്യത്തെ സ്വകാര്യ കമ്പനിയാകാനുള്ള മത്സരത്തിലായിരുന്നു ടോക്കിയോ സ്റ്റാര്‍ട്ട്-അപ്പായ സ്‌പേസ് വണ്‍. റോക്കറ്റ് തകര്‍ന്നുവീണതോട സ്‌പേസ് വണ്ണിന്റെ ആ മോഹവും പൊലിയുകയായിരുന്നു.
സ്പേസ് വണ്ണിന്റെ 18 മീറ്റര്‍ കെയ്റോസ് റോക്കറ്റാണ് ബുധനാഴ്ച പടിഞ്ഞാറന്‍ ജപ്പാനിലെ വകയാമ മേഖലയിലെ കമ്പനിയുടെ ലോഞ്ച് പാഡില്‍ നിന്നും ഒരു ചെറിയ സര്‍ക്കാര്‍ പരീക്ഷണ ഉപഗ്രഹവും വഹിച്ചുകൊണ്ട് കുതിച്ചതും തകര്‍ന്നുവീണതും.
വിക്ഷേപണം പരാജയമായ സാഹചര്യത്തില്‍ സംഭവത്തിന്റെ കാരണങ്ങളും കൂടുതല്‍ വിശദാംശങ്ങളും കമ്പനി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കാനന്‍ ഇലക്ട്രോണിക്സ്, ഐഎച്ച്‌ഐ എയ്റോസ്പേസ്, കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ ഷിമിസു, ജപ്പാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡെവലപ്മെന്റ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ജാപ്പനീസ് ടെക് ബിസിനസുകളുടെ ഒരു സംഘം 2018-ലാണ് സ്പേസ് വണ്‍ സ്ഥാപിച്ചത്.
The Japanese rocket exploded moments after launch