ആക്രമണകാരികളായ നായകളെ നിരോധിച്ച കേന്ദ്ര ഉത്തരവില്‍ ഭാഗീക സ്‌റ്റേ ഏര്‍പ്പെടുത്തി കേരള ഹൈക്കോടതി

കൊച്ചി : ആക്രമണകാരികളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ 23 ഇനം വിദേശനായകളുടെ ഇറക്കുമതിയും വില്‍പ്പനയും പ്രജനനവും ഉള്‍പ്പെടെ നിരോധിച്ച് ഈ മാസം 12നാണ് ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവിന് ഭാഗീകമായി സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. നായകളുടെ പ്രജനനം തടയാന്‍ നടപടി വേണമെന്ന ഭാഗമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തതിരിക്കുന്നത്. മുമ്പ് കര്‍ണാടക, കല്‍ക്കട്ട ഹൈക്കോടതികളും ഇത്തരത്തില്‍ ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.

വന്ധ്യംകരണം നടത്തുമ്പോള്‍ നായകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നായ പ്രേമികളും ഉടമകളും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിലെ നായകളുടെ വില്‍പ്പനയ്ക്കും ഇറക്കുമതിയ്ക്കുമുള്ള നിരോധനം തുടരും.

പിറ്റ്ബുള്‍, ടെറിയര്‍, റോട്ട് വീലര്‍ അടക്കമുള്ളവയ്ക്ക് ആണ് നിരോധനം ഏര്‍പ്പെടുത്തിയത്.

More Stories from this section

family-dental
witywide