‘സീത’യുടെ പേര് മാറ്റണം ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അഭിഭാഷകൻ

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ സിലിഗുരി സഫാരി പാർക്കിലെ പെൺ സിംഹം സീതയുടെ പേര് മാറ്റാൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അഭിഭാഷകൻ ശുഭാങ്കർ ദത്ത. വാർത്താ ചാനലിനോടാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അക്ബർ എന്ന ആൺസിംഹത്തോടൊപ്പം സീത എന്ന പെൺസിംഹത്തെ പാർപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെ, സിംഹത്തിന്റെ പേര് സീത എന്നത് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്ന് അഭിഭാഷകൻ ശുഭാങ്കർ ദത്ത പറഞ്ഞു.

ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നും അഭിഭാഷകൻ അഭിപ്രായപ്പെട്ടു. പ്രധാന ഹർജിക്കൊപ്പമായിരിക്കും പുതിയ അപേക്ഷ നൽകുക. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയത്. കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിൽ വിഎച്ച്പി ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. ഹർജി ഈ മാസം 20ന് പരിഗണിക്കും.

The Lion Seeta name shoul be changed, lawyer submit plea in high court

More Stories from this section

family-dental
witywide