സല്‍മാന്‍ ഖാന് വധഭീഷണി മുഴക്കിയയാള്‍ ജാര്‍ഖണ്ഡില്‍ അറസ്റ്റില്‍

മുംബൈ: ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട ഒരാള്‍ പിടിയില്‍. ജംഷഡ്പൂരില്‍ നിന്നുള്ളയാളെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ജംഷഡ്പൂരിലെ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ, അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുംമെന്നും മുംബൈ പൊലീസ് പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ 18 ന് സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ അതേ ആളില്‍ നിന്ന് ഒക്ടോബര്‍ 21 ന് മുംബൈ പൊലീസിന് ക്ഷമാപണവും ലഭിച്ചിരുന്നു. സന്ദേശം അബദ്ധത്തില്‍ അയച്ചതാണ് എന്നായിരുന്നു രണ്ടാമത്തെ സന്ദേശത്തിലുണ്ടായിരുന്നത്.

More Stories from this section

family-dental
witywide