ടിക്കറ്റ് ബുക്ക് ചെയ്തത് വെറും എട്ടുപേര്‍; നഷ്ടമെങ്കിലും നവകേരള ബസ് വീണ്ടും ഓടിത്തുടങ്ങി

കോഴിക്കോട്: യാത്രക്കാരില്ലാതെ അനിശ്ചിതത്വത്തിലായ നവ കേരള ബസ് വീണ്ടും ഓടി തുടങ്ങി. ലാഭം ഇല്ലാതെയാകും ഗരുഡ പ്രീമിയം എന്ന പേരില്‍ സര്‍വ്വീസിനിറങ്ങിയ ബസ് ഇന്നും സര്‍വീസ് നടത്തുക. കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ച് രണ്ടുമാസം പിന്നിട്ടപ്പോഴാണ് ദീര്‍ഘ ദൂര യാത്രയ്ക്ക് ആളില്ലാതെ ബസ് പ്രതിസന്ധിയിലായത്. സംഗതി വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. വെറും 8 റിസര്‍വേഷന്‍ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് പുനരാരംഭിച്ചത്.

നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസാണ് പിന്നീട് നല്ല വരുമാനം പ്രതീക്ഷിച്ച് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വ്വീസ് തുടങ്ങിയത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.

ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും വിധമാണ് സമയ ക്രമീകരണങ്ങള്‍.

More Stories from this section

family-dental
witywide