ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ നീക്കം തുടരുന്നു.
ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ദേശീയമാധ്യമങ്ങള്‍ നല്‍കുന്നത്. അതേസമയം ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്.