വിവാദത്തിന് തിരികൊളുത്തി ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ, അസാധുവാക്കണമെന്ന് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഏക്നാഥ് ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ വിവാദത്തിന് തിരികൊളുത്തിയിരിക്കെ അസാധുവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്.

ഇന്നലെ ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് ബാല്‍ താക്കറെയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് ഷിന്‍ഡെ പ്രസംഗിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ശിവസേന സ്ഥാപകനായ ബാല്‍താക്കറേയെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്നാണ് പ്രസംഗത്തില്‍ ഷിന്‍ഡെ പരാമര്‍ശിച്ചത്. വേദിയിലുണ്ടായിരുന്ന അമിത് ഷായേയും പ്രധാനമന്ത്രിയേയും പുകഴ്ത്താനും ഷിന്‍ഡെ മറന്നില്ല.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രസംഗത്തിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയാന്‍ ആരംഭിച്ചതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു. വേദിയിലെ മറ്റ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം വീണ്ടും ചൊല്ലിക്കൊടുക്കുകയായിരുന്നു.

More Stories from this section

family-dental
witywide