ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍’ ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 29, വ്യാഴാഴ്ച രാത്രി 8:00 മുതല്‍ സെപ്റ്റംബര്‍ 2, തിങ്കളാഴ്ച രാവിലെ 6:00 വരെ സാങ്കേതിക മെയിന്റനന്‍സിന്റെ ഭാഗമായാണ് പോര്‍ട്ടലില്‍ തടസ്സം നേരിടുക. അപേക്ഷാ പ്രക്രിയയും ബുക്കിംഗുകളും മറ്റ് അനുബന്ധ സേവനങ്ങളും താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. പുതിയ അപ്പോയിന്റ്മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ കാലയളവില്‍, ഈ സംവിധാനം പൗരന്മാര്‍ക്കും വിദേശകാര്യ മന്ത്രാലയം (എംഇഎ), റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ (ആര്‍പിഒ), ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ), ഇന്ത്യ സെക്യൂരിറ്റി പ്രസ് (ഐഎസ്പി), പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുള്‍പ്പെടെ വിവിധ അധികാരികള്‍ക്കും ആക്സസ്സുചെയ്യാനാകില്ല.