ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഉദ്ഘാടന സമ്മേളനം ജനുവരി 21-ന് നടന്നു. സൂം പ്ലാറ്റ്ഫോമില്‍ നടത്തപ്പെട്ട സമ്മേളനത്തിന്റെ ഉദ്ഘാടനം പാസ്റ്റര്‍ തോമസ് എബ്രഹാം നിര്‍വ്വഹിച്ചു. അനുഗ്രഹീത ആത്മീയ പ്രഭാഷകന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ അതിഥി പ്രഭാഷകനായിരുന്നു. വിവിധ ശുശ്രൂഷകന്മാര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ 25-ാം ചരമ വാര്‍ഷിക ദിവസത്തിനോടനുബദ്ധിച്ച് ലോകമെങ്ങും പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യന്‍ സുവിശേഷകരെയും, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവരെയും അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ”ട്രയംഫന്റ് വോയ്‌സ്” എന്ന ചാപ്റ്ററിന്റെ പുതിയ മാസിക പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് പ്രകാശനം ചെയ്തു.
യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ സെമിനാറുകള്‍ നടത്തുവാനും, ഇന്ത്യയില്‍ പെന്തക്കോസ്ത് വളര്‍ച്ചയുടെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രവാസികളുടെ സംഭാവനയെക്കുറിച്ചുള്ള സെമിനാര്‍ ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുവാനു ചാപ്റ്റര്‍ തീരുമാനിച്ചു . ക്രിസ്ത്യന്‍ പീഡനങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്ന 2k മാരത്തണ്‍, പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, പ്രത്യേക മീറ്റിംഗുകള്‍ എന്നിവയാണ് മറ്റ് പരിപാടികള്‍.
റവ. ഡോ. ജോമോന്‍ ജോര്‍ജ് പ്രസിഡന്റായും, പാസ്റ്റര്‍ എബി തോമസ് – വൈസ് പ്രസിഡന്റ്, സാം മേമന – സെക്രട്ടറി, റവ. ഡോ. റോജന്‍ സാം – ജോയിന്റ് സെക്രട്ടറി, ബ്ര. ജോസ് ബേബി – ട്രഷറര്‍, സഹോദരി. സൂസന്‍ ജെയിംസ്- വനിതാ കോ-ഓര്‍ഡിനേറ്റര്‍, സ്റ്റേസി മത്തായി – യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവരാണ് ചാപ്റ്റര്‍ ഭാരവാഹികള്‍.